01:46pm 12 November 2026
NEWS
വാർഷികവും ക്രിസ്തുമസ് ആഘോഷവും നടത്തി
27/12/2025  10:03 AM IST
nila
വാർഷികവും ക്രിസ്തുമസ് ആഘോഷവും നടത്തി

 

മുളക്കുഴ : പെരിങ്ങാല ആർട്ട്സ് ആൻഡ് സ്പോർട്ട്സ്  ക്ളബ്ബിൻ്റെ മുപ്പത്തിയാറാമത് വാർഷികവും ക്രിസ്തുമസ് ആഘോഷവും വർണ്ണ ശബളമായ പരിപാടികളോടെ
വടക്കൻ കോട്ട മംഗളം നഗറിൽ
 നടത്തി. കലാകായിക മത്സരങ്ങൾ, മംഗളം മെഗാ ഷോ , കൈ കൊട്ടി കളി മത്സരം , വനിതാ ഗാട്ടാ ഗുസ്തി മത്സരം , സാംസ്കാരിക സമ്മേളനം , നാടകം എന്നിവ നടത്തി.
സാംസ്കാരിക സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ സാം കെ ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സമർജിത് കെ എസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സിന്ധു ആർ,  മോളമ്മ എം. എൻ , സജിത മനു, രക്ഷാധികാരി വി.കെ അജയ ഘോഷ് , കൺവീനർ  മുരളി ദാസൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സന്ദീപ് പി.എം സമ്മാനദാനം നടത്തി. വനിതകളുടെ
ഗാട്ടാ ഗുസ്തി മത്സരത്തിൽ
മഞ്ജുഷ ( ഇടുക്കി ),
ഗീതു ( തിരുവനന്തപുരം ) ,
ശരണ്യ സജീവ് ( എറണാകുളം )
എന്നിവർ യഥാക്രമം ഒന്നും , രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.